Forrest Gump (1994) നിഷ്കളങ്ക അതിന്റെ അങ്ങേ അറ്റത്തെ സ്ഥിതിയിൽ എത്തി നിൽക്കുന്ന അവസ്ഥയ്ക്ക് നമുക്ക് ഫോറെസ്റ് ഗമ്പ് എന്ന് വിളിക്ക...

Home » » Forrest Gump Movie Review

Forrest Gump Movie Review




Forrest Gump (1994)
നിഷ്കളങ്ക അതിന്റെ അങ്ങേ അറ്റത്തെ സ്ഥിതിയിൽ എത്തി നിൽക്കുന്ന അവസ്ഥയ്ക്ക് നമുക്ക് ഫോറെസ്റ് ഗമ്പ് എന്ന് വിളിക്കാം......
അതേ അതാണീ ചിത്രം, തികച്ചും നിഷ്കളങ്കനായ ഫോറെസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ കഥ...
ഈ ചിത്രം കാണുമ്പോൾ അറിയാതെ ഒരു സന്തോഷം നമ്മുടെ ഉള്ളിൽ പരക്കുന്നത് അറിയാം, അതേ നായകന്റെ ആ
നിഷ്കളങ്ക അത് നമുക്ക് സമ്മാനിക്കുന്നത് ഓർത്തിരിക്കാൻ പാകത്തിന് കുറെ സുന്ദര നിമിഷങ്ങളാണ്....
ചെറുപ്പത്തിൽ കാലുകൾക്ക് അൽപ്പം സ്വാധീനം കുറവുള്ള ആളായിരുന്നു ഫോറെസ്റ്റ്, അവനെ ഓർത്തുള്ള അവന്റെ അമ്മയുടെ വ്യാകുലതകൾ ഇതിൽ കാണാം, സ്പെഷ്യൽ സ്കൂളിൽ പഠിക്കാതെ മറ്റുള്ളവരെ പോലെ തന്നെയുള്ള വിദ്യാഭ്യാസം അവനു കിട്ടാൻ അവന്റെ അമ്മയ്ക്ക് നഷ്ടപെടുത്തേണ്ടി വന്നത് അവരുടെ ജീവിതത്തിന്റെ പരിശുദ്ധി തന്നെയായിരുന്നു.....
ഒരമ്മയ്ക്ക് സ്വന്തം മകനെ എറ്റവും മികച്ചവനാക്കാനുള്ള ആഗ്രഹവും അതിന്റെ സഫലീകരണവും നിങ്ങൾക്ക് ഇതിൽ കാണാം, സ്നേഹിച്ച പെണ്ണിനോടുള്ള ആത്മാർത്ഥമായ പ്രേമവും അതിന്റെ നിഷ്കളങ്കതയും നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം, കൂട്ടുകാരന്റെ ആഗ്രഹം സ്വന്തം സ്വപ്നമായി കണ്ടു അത് യാഥാർത്ഥ്യം ആക്കാൻ നടക്കുന്ന ഒരു സുഹൃത്തിനെ നിങ്ങൾക്കിതിൽ കാണാം, ചെയ്യുന്ന ജോലികളോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരു മനുഷ്യനെ ഈ ചിത്രത്തിൽ കാണാം.....
ഞാൻ വരുന്നത് വരെ അച്ഛൻ ഇവിടെത്തന്നെ ഇരിക്കില്ലേ എന്ന് ചോദിച്ചു ആദ്യത്തെ ദിവസം സ്കൂൾ ബസ്സിൽ കേറിപ്പോയ സ്വന്തം കുട്ടിക്ക് കൊടുത്ത വാക്ക് പാലിക്കാനായി കുട്ടിയെ കാത്തിരിക്കുന്ന ഒരച്ഛന്റെ നിഷ്കളങ്കത ഇതിൽ കാണാം......
അതേ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത് കുറെ നിറമുള്ള ഓർമകളും മനസ്സ് നിറയെ സന്തോഷവും ആണ്......
ഒരു തൂവൽ, കാറ്റത്ത് പാറിപ്പറക്കുന്ന പോലെ നമ്മുടെ ജീവിതവും ഉയർച്ച താഴ്ചകളിലൂടെ പതിയെ പതിയെ ദൂരെയുള്ള ആ അദൃശ്യ ശക്തിയുടെ തീരുമാനം അനുസരിച്ച് സഞ്ചരിക്കുന്നു.....
അതേ ആ ആദൃശ്യ ശക്തിയുടെ തൂവൽ സ്പർശം അത് മുഴുവനായും ലഭിച്ച ഫോറെസ്റ്റ് ഗമ്പ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.......

0 Comments:

Post a Comment

Search This Blog

Powered by Blogger.