Miracle in cell no. 7 ( കൊറിയൻ )
നാട്ടിൽ ഒരു പിഞ്ചു കുട്ടിയുടെ മരണം സംഭവിക്കുന്നു , അതും പോലീസ് കമ്മീഷണറുടെ കുട്ടി , മാനസിക വൈകല്യമുള്ള പിതാവിൽ കുറ്റം ചാർത്തപ്പെടുന്നു , എത്രയും പെട്ടെന്ന് കുറ്റം തെളിയിക്കാനുള്ള പോലീസിന്റെ വ്യഗ്രതയിൽ ഈ പിതാവ് അകപ്പെട്ടു പോവുന്നു , ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുവാൻ ഒരു നീതി പീഠവും ഉണ്ടായിരുന്നില്ല , ഇയാൾ കുറ്റവാളി അല്ലെന്നു ആകെ വിശ്വസിച്ചത് അയാളുടെ പിഞ്ചു കുട്ടി മാത്രം ആയിരുന്നു ..........
സ്വന്തം മകളെ പിരിഞ്ഞുള്ള ജയിൽ വാസം അയാളെ ആകെ തളർത്തുന്നു , കൂടാതെ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കുറ്റവാളിയോടുള്ള സഹ തടവുകാരുടെ പെരുമാറ്റം അതും കൂടി ആവുമ്പോൾ അയാളുടെ പതനം പൂർത്തിയാവുന്നു , എന്നാൽ മാനസിക വൈകല്യം ഉള്ള ഇയാളുടെ നിഷ്ക്കളങ്കതയും , മനുഷ്യത്വം നിറഞ്ഞ പെരുമാറ്റവും അനുഭവിക്കാൻ ഇടയായ സഹ തടവുകാർ ഇയാൾക്കുള്ളിലെ നന്മയെ മനസ്സിലാക്കുന്നു , ഇയാൾ കുറ്റവാളി അല്ലെന്നു മനസ്സിലാക്കിയ സഹ തടവുകാർ ജയിലിനുള്ളിൽ ഇയാളുടെ മകളെ ഇയാൾക്കരികിൽ എത്തിക്കാനും , ഇയാൾ നിരപരാധി ആണെന്ന് തെളിയിക്കാനും നടത്തുന്ന രസകരമായ ശ്രെമങ്ങളുടെ കഥയാണിത് ....................
പോലീസിന്റെ കരുതി കൂട്ടി ഉണ്ടാക്കിയ കൃത്രിമ തെളിവുകൾക്കു എതിരെ സത്യം വിജയിക്കുമോ ?? അതോ തന്റെ ആരോരും ഇല്ലാത്ത മകളെ തനിച്ചാക്കി അയാൾ അനിവാര്യമായ വധശിക്ഷ ഏറ്റു വാങ്ങുമോ ?? അതെ പ്രേക്ഷകനെ ചരിപ്പിക്കുകയും , കരയിപ്പിക്കുകയും , ത്രിൽ അടിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹര ചിത്രമാണിത് .....
അച്ഛന്റയും മകളുടെയും സ്നേഹത്തിന്റെ ആഴം കണ്ടു കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീര് വീഴ്ത്താതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല ...........................
പിതാവായി വേഷം ഇട്ട
, മകളായി വേഷം ഇട്ട
എന്നിവരുടെ അസാമാന്യ അഭിനയ പാടവം ഈ സിനിമയെ മറ്റൊരു നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു , നിങ്ങൾ ഒരു സിനിമാ ആസ്വാദകൻ ആണെങ്കിൽ ഉറപ്പായും ഈ ചിത്രം ഒരു തവണ കണ്ടിരിക്കണം അത് ഉറപ്പായും നിങ്ങൾക്ക് എന്നെന്നും ഓർത്തിയ്ക്കാൻ പാകത്തിന് കുറെ മനോഹര നിമിഷങ്ങൾ സമ്മാനിക്കും എന്ന് ഉറപ്പാണ് ...........
0 Comments:
Post a Comment