Latest Posts

    Monday, 7 August 2017

    Miracle In Cell No. 7




    Miracle in cell no. 7 (  കൊറിയൻ )

    മാനസിക വൈകല്യമുള്ള ഒരു പിതാവ് , അയാളുടെ ലോകം അയാളുടെ ഒരേ ഒരു ഓമന മകൾ മാത്രമാണ് , നിഷ്കളങ്കയായ ആ കുട്ടിക്ക് പിതാവ് എന്നാൽ ജീവന് തുല്യമാണ്  , സങ്കടവും സന്തോഷവും കളിയും ചിരിയുമായി ജീവിതം ആസ്വദിച്ചു കഴിയുന്ന അവരുടെ ആ കൊച്ചു ലോകത്തിലേക്കു  പെട്ടെന്നാണ് ഒരു സങ്കടം കടന്നു വന്നത് 

    നാട്ടിൽ ഒരു പിഞ്ചു കുട്ടിയുടെ മരണം സംഭവിക്കുന്നു  , അതും പോലീസ് കമ്മീഷണറുടെ കുട്ടി ,  മാനസിക വൈകല്യമുള്ള പിതാവിൽ കുറ്റം ചാർത്തപ്പെടുന്നു , എത്രയും പെട്ടെന്ന് കുറ്റം തെളിയിക്കാനുള്ള പോലീസിന്റെ വ്യഗ്രതയിൽ  ഈ പിതാവ് അകപ്പെട്ടു പോവുന്നു , ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുവാൻ ഒരു നീതി പീഠവും ഉണ്ടായിരുന്നില്ല , ഇയാൾ കുറ്റവാളി അല്ലെന്നു ആകെ വിശ്വസിച്ചത് അയാളുടെ പിഞ്ചു കുട്ടി മാത്രം ആയിരുന്നു ..........

    സ്വന്തം മകളെ പിരിഞ്ഞുള്ള ജയിൽ വാസം അയാളെ ആകെ തളർത്തുന്നു , കൂടാതെ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കുറ്റവാളിയോടുള്ള സഹ തടവുകാരുടെ പെരുമാറ്റം അതും കൂടി ആവുമ്പോൾ അയാളുടെ പതനം പൂർത്തിയാവുന്നു , എന്നാൽ മാനസിക വൈകല്യം ഉള്ള ഇയാളുടെ നിഷ്ക്കളങ്കതയും  , മനുഷ്യത്വം നിറഞ്ഞ പെരുമാറ്റവും അനുഭവിക്കാൻ ഇടയായ സഹ തടവുകാർ ഇയാൾക്കുള്ളിലെ നന്മയെ മനസ്സിലാക്കുന്നു , ഇയാൾ കുറ്റവാളി അല്ലെന്നു മനസ്സിലാക്കിയ സഹ തടവുകാർ ജയിലിനുള്ളിൽ ഇയാളുടെ മകളെ ഇയാൾക്കരികിൽ എത്തിക്കാനും , ഇയാൾ നിരപരാധി ആണെന്ന് തെളിയിക്കാനും നടത്തുന്ന രസകരമായ ശ്രെമങ്ങളുടെ കഥയാണിത് ....................

    പോലീസിന്റെ കരുതി കൂട്ടി ഉണ്ടാക്കിയ കൃത്രിമ തെളിവുകൾക്കു എതിരെ സത്യം വിജയിക്കുമോ ?? അതോ തന്റെ ആരോരും ഇല്ലാത്ത മകളെ തനിച്ചാക്കി അയാൾ അനിവാര്യമായ വധശിക്ഷ ഏറ്റു വാങ്ങുമോ ??  അതെ പ്രേക്ഷകനെ ചരിപ്പിക്കുകയും , കരയിപ്പിക്കുകയും , ത്രിൽ അടിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹര ചിത്രമാണിത് .....

    അച്ഛന്റയും മകളുടെയും സ്നേഹത്തിന്റെ ആഴം കണ്ടു കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീര് വീഴ്ത്താതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല ...........................



    പിതാവായി വേഷം ഇട്ട   , മകളായി വേഷം ഇട്ട    എന്നിവരുടെ അസാമാന്യ അഭിനയ പാടവം ഈ സിനിമയെ മറ്റൊരു നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു , നിങ്ങൾ ഒരു സിനിമാ ആസ്വാദകൻ ആണെങ്കിൽ ഉറപ്പായും ഈ ചിത്രം ഒരു തവണ കണ്ടിരിക്കണം അത് ഉറപ്പായും നിങ്ങൾക്ക് എന്നെന്നും ഓർത്തിയ്ക്കാൻ പാകത്തിന് കുറെ മനോഹര നിമിഷങ്ങൾ സമ്മാനിക്കും എന്ന് ഉറപ്പാണ് ...........



    more »

    Wednesday, 19 July 2017

    പെരുവയിലും പരിസര പ്രദേശങ്ങളിലും ( അവർമ്മ , കുന്നപ്പിള്ളി ) ഇന്ന് ( 19 ജൂലായ് 2017 ) രാവിലെ ഉണ്ടായ കാറ്റിൽ വ്യാപകമായ നാശം സംഭവിച്ചു ........

     പെരുവയിലും പരിസര പ്രദേശങ്ങളിലും ( അവർമ്മ , കുന്നപ്പിള്ളി )  ഇന്ന് ( 19 ജൂലായ് 2017 ) രാവിലെ ഉണ്ടായ കാറ്റിൽ വ്യാപകമായ നാശം സംഭവിച്ചു ........
















    more »

    Thursday, 6 July 2017

    Insomnia (2002) Movie Review


    Insomnia 2002
    Directed by Christopher Nolan


    Alaskan നഗരത്തില്‍ നടന്ന ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ഉത്തരം തേടി അവിടെ എത്തുന്ന രണ്ടു കുറ്റാന്വോഷകര്‍, Will Dormer & Hap Eckhart. ഇവരെ സഹായിക്കാന്‍ വേണ്ടി ഈ നഗരത്തിലെ കുറ്റാന്വോഷക Ellie Burr കൂടെയും ഉണ്ട് ..

     Alaskan നഗരത്തിനു ഒരു പ്രിത്യേകതയുണ്ട് അവിടെ വല്ലപ്പോഴും മാത്രമേ സൂര്യന്‍ അസ്തമിക്കാറുള്ളു, സ്വതേ ഉറക്കക്കുറവിന്റെ അസുഖം ഉള്ള Will Dormer ഈ നഗരത്തിലെ ഈ കാലാവസ്ഥയോടു പൊരുത്തപ്പെടാന്‍ പാടുപെടുന്നു..അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥകൂടിയാണിത്‌ ......

    കുറ്റവാളിയെ തേടിയുള്ള മൂടല്‍ മഞ്ഞു മൂടിയ കുന്നിന്‍ താഴ്വരയില്‍ക്കൂടെ  ഉള്ള യാത്രക്കിടെ കുറ്റവാളി എന്ന് കരുതി Will Dormer  തന്റെ കൂട്ടുകാരനായ Hap Eckhart. നു നേരെ വെടിയുതിര്‍ക്കുന്നു , അദ്ദേഹത്തിന്റെ ഉറക്കമില്ലായ്മയും അത് മൂലം അദ്ദേഹം അനുഭവിക്കുന്ന ആത്മസംഘര്‍ഷം മൂലമോ ആണോ അദ്ദേഹം അബദ്ധത്തില്‍ ആ വെടി സഹപ്രവര്‍ത്തകന് നേരെ ഉതിര്‍ത്തത് ??? അതോ അദ്ദേഹത്തിന്റെ ഉപബോധമനസ്സില്‍ തോന്നിയ മറ്റെന്തെങ്കിലും കാരണം മൂലം ആണോ അദ്ദേഹം അങ്ങനെ ചെയ്തത് ?? ഒരു പാട് ചോദ്യങ്ങള്‍ പ്രേക്ഷകന് മുന്‍പില്‍ ഉയര്‍ത്താന്‍ സംവിധായകന് ഈ അവസരത്തില്‍ സാധിച്ചു .....

    സഹപ്രവര്‍ത്തകനെ താനാണ് വെടി  വെച്ചതെന്ന  കാര്യം മറയ്ക്കാന്‍ ശ്രമിക്കുന്ന Will Dormer, പക്ഷെ ഇത് നേരിട്ട് കണ്ട കുറ്റവാളിയുടെ ബ്ലാക്ക്മെയിലിംഗ് , കൂടാതെ കുറ്റാന്വോഷക Ellie Burr ന്റെ അപ്രതീക്ഷിതമായ ചില ഇടപെടലുകള്‍  ഇതെല്ലാം വെച്ച് കഥ പുരോഗമിക്കുകയാണ്, കുറ്റവാളി നടത്തുന്ന ഒളിച്ചു കളിയും അയാളുടെ ഭീഷണികളും, Will Dormer ന്റെ ഉറക്കമില്ലായ്മ മൂലമുള്ള ബുദ്ധിമുട്ടുകളും , Hap Eckhart ന്റെ പിന്നിലെ രഹസ്യവും എല്ലാം നമുക്ക് ആകാംഷയുടെ നിമിഷങ്ങള്‍ സമ്മാനിക്കുന്നു ....



    കുറ്റാന്വോഷക ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ചിത്രം , നോളന്റെ ആ വേറിട്ട അവതരണ ശൈലിയും, മനോഹരമായ ക്ലൈമാക്സും  ചിത്രത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു , നായക വേഷം കൈകാര്യം ചെയ്ത Al Pacino, വില്ലന്റെ വേഷം മനോഹരമാക്കിയ Robin Williams എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ........









    more »

    Tuesday, 4 July 2017

    Enemy at the Gates : Movie Review


    Enemy at the Gates :2001


     ഹിറ്റ്ലറിൻറെ നാസി  പട ലോകം കീഴടക്കി പായുമ്പോൾ തങ്ങളുടെ അഭിമാന നഗരമായ , തങ്ങളുടെ നേതാവിന്റെ പേരുള്ള സ്റ്റാലിന്‍ഗ്രാഡ് നഗരത്തെ അവരിൽ നിന്നും രക്ഷിക്കാനും , ഹിറ്റ്ലറുടെ പടയോട്ടത്തിനു അന്ത്യം വരുത്താനും സ്റ്റാലിന്റെ റഷ്യൻ സേന നടത്തുന്ന തിരിച്ചടികളുടെ കഥയാണ് Enemy at the Gates ,  ചെറുപ്പത്തിൽ മുത്തച്ഛൻ പഠിപ്പിച്ച തന്ത്രങ്ങളുമായി റഷ്യൻ സ്നൈപ്പർ  Vasily ഹിറ്റ്ലറുടെ സേനയെ നേരിടുകയാണ് അവന്റെ അസാമാന്യ യുദ്ധ പാടവത്തിൽ ഹിറ്റ്ലറുടെ സേനയിലെ പലരും അവന്റെ കൃത്യതയാർന്ന വെടിയുണ്ടകൾക്കു ഇരയാവുകയാണ് , കൃത്യമായ ഉന്നവും ഏകാഗ്രതയും , ക്ഷമയും എല്ലാം അവനെ മറ്റുള്ള സ്‌നൈപ്പർസിൽ നിന്നും വ്യത്യസ്ഥനാക്കുകയാണ് , ഇവന്റെ കഥകൾ കൂടുതൽ കൂടുതൽ റഷ്യൻ യുവാക്കൾക്ക് പ്രചോദനം ആവാനും മാതൃരാജ്യത്തിനു വേണ്ടി പേരാടാൻ ഇറങ്ങാൻ അവരെ പ്രേരിപ്പിക്കാനും ലഘു രേഖകളാക്കിയും , പത്രത്തിൽ ഇവന്റെ വീര കഥകൾ പ്രചരിപ്പിച്ചും റഷ്യ ഈ അവസരം നന്നായി വിനിയോഗിക്കുന്നു ....

    ഇവന്റെ വീരകഥകൾ അറിഞ്ഞ , ഇവൻ മൂലം തങ്ങൾക്ക് നാശം ഉണ്ടാവും എന്ന് തിരിച്ചറിഞ്ഞ ഹിറ്റ്ലറുടെ സേന ഇവനെ നേരിടുവാൻ , അവരുടെ ഏറ്റവും നല്ല സ്നൈപ്പറെ അയക്കുന്നു , പിന്നെ ഇവർ തമ്മിലുള്ള പോരാട്ടത്തിലൂടെ കഥ പുരോഗമിക്കുന്നു .......

    കൊണ്ടും കൊടുത്തും മുന്നേറുന്ന ഈ പോരാളികളുടെ ജീവൻ മരണ പോരാട്ടത്തിന്റെ കഥയാണിത് ,  ഈ കഥയുടെ കൂടെ തന്നെ ഒരു ചെറിയ പ്രണയ കഥയും അരങ്ങേറുന്നു Vasily യെ സ്നേഹിക്കുന്ന അവൻ ഓരോ ദിവസവും തിരിച്ചു വരണേ  എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന അവന്റെ പ്രണയിനി, അവസാനം ആരുടെ പ്രാര്ഥനയാവും ദൈവം ചെവിക്കൊണ്ടത് ???? കൂടുതൽ അറിയുവാൻ ഈ ഫിലിം കാണുക ...

    യുദ്ധ സിനിമകൾ ഇഷ്ടപെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ ചിത്രം ഇഷ്ടമാവും , യുദ്ധത്തിന്റെ ആ പിരിമുറുക്കവും പ്രണയവും   വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു .....



    more »

    The Godfather 1 Movie Review



    The Godfather 1:1972

    ​IMDB  റേറ്റിംഗ് 9.2  കണ്ടതുകൊണ്ടാണ് ഈ ഫിലിം കാണാൻ തീരുമാനിച്ചത് , പക്ഷെ ഇതേ മോഡൽ ഉള്ള കുറെ പടങ്ങൾ കണ്ടതുകൊണ്ടാവും എനിക്ക് അത്രയ്ക്ക് ഈ പടം അങ്ങ് ഇഷ്ടപ്പെട്ടില്ല , ഒരു പക്ഷെ ഞാൻ കണ്ട മിക്ക മാഫിയാ സിനിമകൾക്കും പ്രചോദനം ആയതു ഒരു പക്ഷെ ഈ ഫിലിം ആയിരുന്നിരിക്കാം , ഇതിലെ ഏതേലും ഒരു രംഗം അനുകരിക്കാത്ത ( പ്രചോദനം ആവാത്ത ) മാഫിയാ സിനിമകൾ ഒരു പക്ഷെ ഇല്ലെന്നു തോന്നുന്നു , എന്റെ കാര്യത്തിൽ ഞാൻ കഴിഞ്ഞ കുറെ നാളുകളിൽ കണ്ട മാഫിയാ ഫിലിംസിന്റെ അനുകരണമാണ് ഈ പടം എന്ന്  എന്റെ ഉള്ളിൽ തോന്നിയതുകൊണ്ടാവാം ഈ പടത്തെ  എനിക്ക് അത്ര നന്നായി ഉൾക്കൊള്ളാൻ കഴിയാതെ പോയത് എന്ന് തോന്നുന്നു ...

    ​ഒരു പക്ഷെ ആ കാലത്തെ ഫിലിം ചരിത്രത്തിൽ  ഈ രീതിയിൽ ഇറങ്ങിയ ആദ്യത്തെ ഫിലിം ആവാം ​ഇത് അതുകൊണ്ടാവാം ഇതിനു ഇത്ര പ്രചാരം ലഭിച്ചത് , ഇന്നത്തെ മാഫിയാ സിനിമകളെ വെച്ച് നോക്കുമ്പോൾ എനിക്ക് ഇത് ഒരു സ്ലോ മൂവി ആയി ഫീൽ ചെയ്തു , ഒരു പക്ഷെ നീറി നീറി പുകഞ്ഞുള്ള പ്രതികാര രീതി ആവാം സംവിധായകൻ ഉദ്ദേശിച്ചത് എന്ന് വന്നേക്കാം ..

    ​ബാക്കി എല്ലാ കള്ളക്കടത്തും ചെയ്യുന്ന നായകൻ ( അവൻ കൊലപാതകം നടത്തും , സ്വർണ കച്ചവടം നടത്തും , മോഷണം നടത്തും , അടിപിടി നടത്തും .....)​ മയക്കുമരുന്ന് കച്ചവടത്തിന്റെ കാര്യം വരുമ്പോൾ അത് മാത്രം നടത്തില്ല അത് സമൂഹത്തിനു ശരിയല്ല എന്ന് പറഞ്ഞു ആ കച്ചവടത്തിൽ നിന്ന് മാത്രം പിൻവാങ്ങുകയും സമൂഹം അവനെ ആ ഒരു കാരണത്താൽ ഒരു വീരപരിവേഷം നൽകുകയും ചെയ്യുന്ന വിരോധാഭാസം നാം അനേകം സിനിമകളിൽ ഇതിനോടകം കണ്ടു കഴിഞ്ഞു , അത് ഉറപ്പായും ഈ ചിത്രത്തിൽ നിന്നും അനുകരിച്ചാണ് ആവാനേ വഴി ഉള്ളു എന്ന് എനിക്ക് തോന്നുന്നു ... 

    Don Vito Corleone
    ​ എന്ന മാഫിയാ തലവന്റെയും അനുയായികളുടെയും   കഥയാണിത് , അയാൾ നിയന്ത്രിക്കുന്ന മാഫിയാ ലോകത്തിൽ വലിയ താല്പര്യം ഇല്ലാത്ത ഇളയ മകൻ മൈക്കിൾ ​
    ​..
    അച്ഛനെതിരെ മറ്റു മാഫിയകൾ തിരിയുകയും അനുയായികൾ പലരും മറ്റ് മാഫിയകളുടെ ആക്രമണത്തിൽ നാമാവശേഷകരാവുകയും
    ​, ​
     
    ​അച്ഛന്റെ ജീവന് അപകടം നേരിടുകയും ​
    ചെയ്തപ്പോൾ
    ​, ​
      അച്ഛന്റെ ജീവൻ രക്ഷിക്കാനും നിലനില്പിനായും മൈക്കിൾ 
    ​, ​
    മാഫിയാ ലോകത്തേക്ക് കടക്കുന്ന
    ​തും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കഥ ​... 

    കുറച്ചു ക്ഷമ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമയാണിത് , ഇന്നത്തെ സിനിമാ സങ്കൽപ്പങ്ങൾക്ക് നിറം കൊടുത്ത , ഇന്നത്തെ മാഫിയാ സിനിമകളെ  കൂടുതൽ നന്നാക്കുവാൻ കാരണമായ ആദ്യത്തെ ചുവടുവെൽപ്പു എന്ന നിലക്ക് ഈ ചിത്രം പ്രശംസ അർഹിക്കുന്നു ......


    more »

    Saturday, 1 July 2017

    പെരുവയിൽ പെരുമ്പാമ്പ്

    പെരുവയിൽ പെരുമ്പാമ്പ്


    പെരുവക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പെരുമ്പാമ്പിനെ അവസാനം രാത്രി ഒരു മണിയോടുകൂടി പിടികൂടി , അവർമ്മ ചളുവേലി ഭാഗത്ത് നിന്നും രാത്രി ഒൻപതു മണിയോട് കൂടിയാണ്  നാട്ടുകാർ പാമ്പിനെ പിടികൂടിയത് , വിവരം അറിയിച്ചതിനേ തുടർന്ന് എത്തിയ പോലീസിനും ഫോറസ്റ്റുകാർക്കും പാമ്പിനെ കൈമാറുന്നതിനിടെ പാമ്പ് ചാക്കിൽ നിന്നും കടന്നു കളഞ്ഞു , പോലീസ് ജീപ്പിന്റെ അടിയിലേക്ക് കയറുന്നതു കണ്ടെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല , തുടർന്ന് പോലീസ് ജീപ്പ് പെരുവ ക്കവലയിലേക്കു എത്തിച്ചു , അവിടെ വെച്ച് നടത്തിയ പരിശോധനയിൽ പാമ്പ്  വണ്ടിയുടെ ബോണറ്റിനുള്ളിൽ ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു , തുടർന്ന് പാമ്പിനെ പിടിക്കാൻ നോക്കിയപ്പോൾ പാമ്പ് അവിടെ നിന്നും വീണ്ടും രക്ഷപെട്ടു , തുടർ തിരച്ചിലിനിടെ പാമ്പിനെ പോലീസ് വണ്ടിയുടെ ചക്രത്തിനിടെ കണ്ടെത്തി. അവിടെ നിന്നും പാമ്പിനെ ചാക്കിലാക്കിയപ്പോൾ സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു ....












    more »

    Thondimuthalum Driksakshiyum Moview Review



    ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ ഇഷ്ടായി....
    ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചാൽ ചെറുതായി ഇഷ്ടപ്പെട്ടു അതാണ്‌ ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും
    ഫഗതിന്റെ അസാമാന്യ പ്രകടനം, മുഖത്തു ചില സമയത്ത് മിന്നി മറയുന്ന ഭാവങ്ങൾ അത് കിടിലോൽകിടിലം എന്നെ പറയാൻ പറ്റു...
    ഒരു ബസ്സ് യാത്രക്കിടയിൽ നടക്കുന്ന മോഷണവും തുടർന്ന് പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്...
    action hero ബിജുവിൽ ഉള്ളത് പോലെ തന്നെ ഒട്ടും കൃത്രിമത്വം ഇല്ലാത്ത പോലീസ് സ്റ്റേഷൻ ഒരുക്കിയ പോത്തൻ അഭിനന്ദനം അർഹിക്കുന്നു
    സുരാജും, നായികാ വേഷം ചെയ്ത കുട്ടിയും, എസ് ഐ ആയി വേഷം ഇട്ട ആളും, അലൻസിയറും തങ്ങളുടെ വേഷം തകർത്തഭിനയിച്ചു....
    ഗാനങ്ങൾ നല്ലതാണ്...
    ഒരു സാധാരണ സിനിമാ പ്രേക്ഷകരെ സംബന്ധിച്ചു ചിത്രം one time watchable ആണ്‌, ഇടയ്ക്കു ചില സമയത്ത് ചെറിയ ഒരു ഇഴച്ചിൽ തോന്നാം പക്ഷെ പലർക്കും പല സമയത്താണ് അത് തോന്നിയത്...
    അവസാനത്തെ 10 മിനിട്ട് ഒരു പക്ഷെ ചിലർക്കെങ്കിലും ഇതെന്താ ഇങ്ങനെ ആയെ, ഇതു എന്ത് മെസ്സേജ് ആണ്‌ നമുക്ക് തന്നത് ഒന്നും ഇല്ലല്ലോ എന്നൊരു തോന്നൽ ഉണ്ടാക്കിയേക്കാം....
    5.5/10
    Maheshinte പ്രതികാരം പ്രതീക്ഷിച്ചു പോയവർക്ക് ഇതാണ് rating

    But സിനിമയെ ആസ്വാദനത്തിലുപരി അതി സൂക്ഷ്മതയോടെ നോക്കി കാണുന്നവർക്കു ഇതൊരു സൂപ്പർ ക്ലാസ്സ്‌ മൂവി ആയിരിക്കും
    more »

    Text Widget

    . Powered by Team Ajce - Back to top